കട്ടപ്പന: സംസ്‌കൃത പദ്യം ചൊല്ലലിൽ ഹാട്രിക് വിജയവുമായി അർഷാന ഷാജഹാൻ. നരിയമ്പാറ എം.എം.എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അർഷാ ചേച്ചി ആഷ്‌നയുടെ പാത പിന്തുടർന്നാണ് മത്സരത്തിനെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അർഷ ആദ്യമായി മത്സരിക്കുന്നത്. ആദ്യവർഷം തന്നെ ഒന്നാമതെത്തിയ അർഷാന കഴിഞ്ഞ വർഷവും വിജയം ആവർത്തിച്ചു. സംസ്‌കൃത അദ്ധ്യാപകനായ കെ.കെ. സുരേഷിന്റെ ശിക്ഷണത്തിൽ പഠിച്ച കോകില സന്ദേശം കാവ്യത്തിലെ എട്ടാം ശ്ലോകമാണ് ഇക്കുറി ചൊല്ലിയത്. കാഞ്ചിയാർ പരുത്തി പറമ്പിൽ ഷാജഹാൻ ഉബൈദ- ദമ്പതികളുടെ മകളാണ്‌.