reychal
റെയ്ച്ചൽ

കട്ടപ്പന: വയലിനിൽ റെയ്ച്ചലിനെ തുടർച്ചയായ നാലാംവട്ടവും വെല്ലാനാരുമില്ല. ഹയർസെക്കൻഡറി വിഭാഗം വെസ്റ്റേൺ വയലിനിലാണ് നാലാം വർഷവും റെയ്ച്ചൽ ഒന്നാമതെത്തിയത്. ഒമ്പതാം ക്ലാസിൽ തുടങ്ങിയ വിജയം പ്ലസ് ടുവിൽ എത്തുമ്പോഴും ആവർത്തിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. മുതലക്കോടം സെന്റ്‌ ജോർജ് എച്ച്.എസ്.എസ് വിദ്യാർത്ഥിയായ റെയ്ച്ചൽ കഴിഞ്ഞ ആറു വർഷമായി തൊടുപുഴ സ്വദേശിയായ അഭിലാഷ് വി. ജോർജിന്റെ കീഴിൽ പരിശീലനം നടത്തുന്നു. ഇത്തവണ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടണമെന്ന വാശിയിലാണ് റെയ്ച്ചൽ.