കട്ടപ്പന: ഹയർസെക്കൻഡറി മൂകാഭിനയത്തിൽ തട്ടേക്കാട് ബോട്ട് ദുരന്തം അവതരിപ്പിച്ച് വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം തുടർച്ചയായി രണ്ടാം വർഷവും ഒന്നാമതെത്തി. കഴിഞ്ഞ വർഷം ഇറ്റാലിയൻ നാവികർ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവമായിരുന്നു ടീം അവതരിപ്പിച്ചത്. ലീഡർ റെക്‌സ് കെ. സേവ്യർ, ധനുഷ്കോടി പ്രദീപ്, വി.എസ്. ബെന്നിസൻ, ജോയൽ ലോറൻസ്, ടെലൻ തോമസ്, അദ്വൈത് ടി. വിനോദ്, നിഖിൽ ബിനോയ് എന്നിവരാണ് ടീമംഗങ്ങൾ.