രാജകുമാരി : ഊർജ്ജ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ്ജ പുരസ്‌ക്കാരം രാജകുമാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന് .ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഊർജ്ജ സംരക്ഷെണ പഞ്ചായത്താക്കി മാറ്റുന്നതിന് വേണ്ടി നടത്തിയ ഗ്രാമ വെളിച്ചം പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റും ഇലക്ട്രോണിക് വിഭാഗവും സംയുക്തമായാണ് ഊർജജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തീയത്.വിവിധ പഞ്ചായത്തുകളിലായി അയ്യായിരം ഭവനങ്ങളിലും അഞ്ഞൂറിൽപ്പരം സ്ഥാപനങ്ങളിലും നടത്തിയ എനർജി ഓഡിറ്റ്, ലഘുലേഖ വിതരണം, വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ ശിൽപ്പശാലകൾ, വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച് സമ്പൂർണ്ണവും സൗജന്യമായും സബ്സിഡി നിരക്കിലും ആയിരത്തിലേറെ എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്തതും സെമിനാറുകൾ, റാലികൾ, കൈപ്പുസ്തവിതരണം, ആദിവാസി കുടികളിലും മറ്റും നടത്തിയ സൗജന്യ വയറിംഗ് പ്രവർത്തനങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിനെ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും സ്‌കൂൾ അധികൃതർ പുരസ്‌ക്കാരം ഏറ്റുവാങ്ങി