തൊടുപുഴ: ജില്ലാ കേരള ദളിത് പാന്തർ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ദളിത് ഐക്യയോഗം ചേർന്നു. കെ.ഡി.പി സംസ്ഥാനവൈസ് പ്രസിഡന്റ് സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ ദളിത് സംഘടനയുടെ നേതാക്കൾ സംബന്ധിച്ചു., വാളയാറിൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ചെന്നൈ ഐ.ഐ.ടിയിൽ വിദ്യാർത്ഥിനിയെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട അധികാരികളെ ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ.ഡി.പി ജില്ലാ പ്രസിഡന്റ് സന്തോഷ് പൂവത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു, വിവിധ സംഘടന നേതാക്കളായ അജയൻ ബാബു (കേരള ബുദ്ധിസ്റ്റ് കൗൺസിലർ), സി.ജെ. ജോർജ് (എസ്.ഡി.എസ് ), പി.ഐ ജോണി (ദളിത് ഐക്യ സമിതി), ചാക്കോ ആറ്റുപള്ളി (പി.എസ്.എസ് ), എ.സി. ശങ്കർ, എ.സി. മണിക്കുട്ടൻ (കെ.സി.എഫ്), വിജോ വിജയൻ (കെ.ഡി.എസ്.എസ്) എന്നിവർ പ്രസംഗിച്ചു.