മുട്ടം: മലങ്കര ടൂറിസം പ്രദേശം കാണുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന ഫീസ് നിരക്ക് കുറയ്ക്കണമെന്ന് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കുട്ടികൾക്ക് 5 രൂപയും മുതിർന്നവർക്ക് 20 രൂപയുമാണ് ഫീസ്. മുതിർന്നവർക്ക് 20 രൂപ എന്നത് അധിക നിരക്കാണ്. മുതിർന്നവർക്ക് ഇരിക്കാനുള്ള ബെഞ്ച് മാത്രമാണ് ടൂറിസം പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ളത്. 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി ഏതാനും ചില ഉപകരണങ്ങൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതും. കുട്ടികളുടെ കൂടെ വരുന്ന മുതിർന്നവർ ഒരു പ്രയോജനവും ഇല്ലാതെ അധിക ഫീസ് നൽകിയാണ് ടൂറിസം പ്രദേശത്ത് കയറുന്നതും. ഇരുട്ടായാൽ ലൈറ്റ് ഇല്ല എന്നതും പോരായ്മയാണ്. യോഗത്തിൽ മണ്ഡലം പ്രിസിഡൻറ് ബേബി വണ്ടനാനി, എസ്തപ്പാൻ പ്ലാകൂട്ടം, എൻ കെ ബിജു, അരുൺ പൂച്ചക്കുഴി, മെക്കിൾ പുരയിടത്തിൽ, എൻ കെ അജി, റെന്നി ചെറിയാൻ, ജോമോൻ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.