തൊടുപുഴ: ആഴമുള്ള കിണറ്റിൽ വീണ ആടിനെ ഫയർഫോഴ്‌സ് രക്ഷപെടുത്തി. തൊടുപുഴ കാഞ്ഞിരമറ്റം വട്ടമലയിൽ മോഹനന്റെ ആടിനെയാണ് ഫയർഫോഴ്‌സ് സംഘം രക്ഷിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. മോഹനന്റെ വീട്ടുമുറ്റത്തെ ചുറ്റുമറയുള്ള കിണറ്റിലാണ് ആട് വീണത്. അടുത്ത പുരയിടത്തിൽ നിന്നും വീട്ടുമുറ്റത്തേക്ക് എടുത്തു ചാടുന്നതിനിടയിൽ കിണറ്റിൽ അകപ്പെടുകയായിരുന്നു. 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങൾ കിണറ്റിലിറങ്ങി വല ഉപയോഗിച്ച് ആടിനെ പുറത്തെത്തിക്കുകയായിരുന്നു.