ganja

ചെറുതോണി: കഞ്ചാവ് കേസിൽ പരോളിനിറങ്ങിയ ആൾ ഉൾപ്പടെ മൂന്ന് പേരെ ഏഴുകിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി.കഞ്ഞിക്കുഴി സ്വദേശികളായ പെരുങ്കുന്നത്ത് ബിനുകുമാർ (47), മൂഴയിൽ ജോയി (42) ആലക്കോട് ആയിലിക്കുന്നേൽ ജിനു (40) എന്നിവരാണ് പിടിയിലായത്.. ഒന്നാം പ്രതി ബിനുകുമാർ ഒറീസയിൽ 30 കിലോ കഞ്ചാവ് കടത്തിയ കേസിൽ 16 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ പരോളിൽ ഇറങ്ങിയതാണ്. പരോളിൽ ഇറങ്ങിയ ശേഷം ഒറിസയിൽ നിന്നും ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ബിനുകുമാറാണ്. കഞ്ഞിക്കുഴി സ്വദേശി ജിനുവിന് കഞ്ചാവ് കൈമാറുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്തിയ പൾസർ ബൈക്കും കസ്റ്റഡിയിൽ എടുത്തു. ഒരു കിലോ കഞ്ചാവിന് നാൽപതിനായിരം രൂപ വിലയ്ക്കാണ് വിറ്റതെന്ന് പ്രതികൾ പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ വെളുപ്പിന് കഞ്ഞിക്കുഴിക്ക് സമീപം കഞ്ചാവ് കൈമാറുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. സി. ഐ ടി.എൻ സുധീർ, പ്രിവന്റീവ് ആഫിസർ സജിമോൻ കെ. ഡി. ഷാജി ജയിംസ്, ടി.കെ.വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എം ജലീൽ, ലിജോ ജോസഫ്, സിജുമോൻ, അനൂപ് തോമസ്, എൻ. രഞ്ജിത്ത് എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഒന്നാം പ്രതിയുടെ പരോൾ റദ്ദ് ചെയ്ത് വീണ്ടും ആന്ധ്ര ജയിലേയ്ക്ക് അയയ്ക്കും.