ചെറുതോണി: ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആശുപത്രിയായി ഉർത്തിയിട്ട് നാളേറെയായി, ഇപ്പോഴും ഡോക്ടർമാരുടെ സേവനത്തിൽ പഴയതിലും അപ്പുറം.ഇവിടെ രാത്രികാലങ്ങളിലാണ് ഡോക്ടർമരുടെ സേവനം ഉറപ്പ് വരുത്താത്തത്.. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ രാത്രി സമയങ്ങളിൽ ഡ്യൂട്ടി ഡോക്ടർമാർ സേവനത്തിന് എത്താത്തത് പതിവായി. ഇരുപത്തിനാല് മണിക്കൂറും നിർബന്ധിത കൃത്യനിർവ്വഹണം ആവശ്യമായ കാഷ്വാലിറ്റിയിൽ ഡോക്ടർമാരില്ലാതെ വരുന്നത് ഏറെ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഗുരുതരങ്ങളായ അപകടങ്ങളിൽ പെട്ട് രാത്രി സമയങ്ങളിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവർക്ക് പ്രാഥമിക പരിചരണം നൽകുന്നതിന് ഡോക്ടർമാർ എത്താതിരിക്കുന്നത് പലതവണ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളതാണ്

ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തിയിട്ടും അടിയന്തിര സാഹചര്യങ്ങളിൽ പ്രത്യേകിച്ച് രാത്രി കാലങ്ങളിലെ ഡോക്ടർമാരുടെ അഭാവം പലപ്പോഴും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താറുണ്ടെങ്കിലും ഇവിടെ ഇത് മതി എന്ന മനോഭാവമാണ്., അത്യാസന്ന നിലയിൽ രാത്രി കാലങ്ങളിൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തത്സമയം ഡോക്ടർ ഇല്ലാതെ വരികയും ഡ്യൂട്ടി ഡോക്ടറെ ക്വാർട്ടേഴ്‌സുകളിൽ പോയി വിളിക്കേണ്ട അവസ്ഥയിലാണ്.

കുറവല്ല പ്രശ്നം

ആശുപത്രിയിൽ അനുവദിക്കപ്പെട്ടിട്ടുള്ളത് നാൽപത് ഡോക്ടർമാരെയാണ്, ഇതിൽ മുപ്പത്തി അഞ്ച് ഡോക്ടർമാർ ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്.. ആവശ്യത്തിന് ഡോക്ടർമാരില്ല എന്ന് പറഞ്ഞ് ഒഴിയാനാവില്ല. അപ്പോഴാണ് രാത്രി ഡ്യൂട്ടിക്ക് ഡോക്ടർമാരം നിയോഗിക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥ തുടരുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചുമതലയുള്ള ഡോക്ടർ പൂർണ്ണ സമയം ജോലി ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കണം

ക്യാപ്ഷൻ........
രോഗികൾ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തിയ രാത്രി സമയത്ത് ഡോക്ടറുടെ കസേര ഒഴിഞ്ഞ നിലയിൽ.