pambanar

പാമ്പനാർ :ശ്രീ നാരായണ ട്രസ്സ്ര് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ദേശീയോദ്ഗ്രഥന വാരാചരണം ആരംഭിച്ചു . വർഗീയതയും പ്രാദേശിക വാദവും പോലുള്ള വിപത്തുകളിൽ നിന്നും ആധുനിക സമൂഹത്തെ വിദ്യാഭ്യാസത്തിന്റെ ബലിഷ്ഠമായ കാരങ്ങൾകൊണ്ട് സംരക്ഷികേണ്ട ചുമതല ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തിനാണെന്ന് ഉദ്ഘാടകൻ പീരുമേട് 'ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ' മജിസ്‌ട്രേറ്റ് ആർ.കൃഷ്ണ പ്രഭൻ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ സനൂജ് സി ബ്രീസ്‌വില്ല , വകുപ്പ് മേധാവികളായ റാണിമോൾ ആർ , ആര്യ പി ബി , അഞ്ജലി സാബു , കോളേജ് ഹെഡ് അക്കൗണ്ടന്റ് അജയകുമാർ ആർ , കോളേജ് ചെയർപേഴ്‌സൺ ശില്പ എസ് തുടങ്ങിയവർ സംസാരിച്ചു . ഇന്ന് പീരുമേട് ലീഗൽ സർവീസ് സൊസൈറ്റിയിലെ അഡ്വ . എം. സുരേഷ് നിയമബോധന ക്ലാസ്സ് നയിക്കും.