രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു
മറയൂർ: ശബരിമല- പഴനി തീർത്ഥാടന പാതയിൽ റോഡ് നിർമ്മാണത്തിനിടെ നിർമ്മാണ തൊഴിലാളി മരിച്ചു. മറയൂർ- മൂന്നാർ പാതയിൽ മറയൂരിൽ നിന്നും പതിനാറ് കിലോമീറ്റർ അകലെ വഗുരവരൈഭാഗത്താണ് അപകടം ഉണ്ടായത്. നിർമ്മാണ ജോലിക്കിടെ ബീഹാർ ബഗുസാരൈ ജില്ലയിൽ പത്താവുൽ കിഷീർ ചക്ക് സ്വദേശി കിഷൻ സഹ്നി (47) ആണ് മരണമടഞ്ഞത്.ഒപ്പമുണ്ടായിരൂന്ന ബംഗാൾ അലിപ്പൂർ സ്വദേശികളായ സ്വാ ഒറാൺ മിഞ്ച് (31) കിഷ്ണു (22) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്.
2018 ലെ പ്രളയകാലത്ത് ഉരുൾപൊട്ടലിനെ തുടർന്ന് പാതയിൽ അപകടമരമായ രീതിൽ മണ്ണിടിഞ്ഞ് മാറിയിരുന്നു പുനർ നിർമ്മാണപ്രവർത്തങ്ങളുടെ ഭാഗമായി കു ത്തനെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്ത് ഉയർത്തുന്ന ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് വീണത്.മണ്ണിനടിയിൽ കുുടുങ്ങിയ തൊഴിലാളിയെ കരാറുകാരന്റെ തൊഴിലാളികളും തോട്ടം തൊഴിലാളികളും മറയൂർ പൊലീസും എത്തി ഒന്നരമണിക്കൂറിന് ശേഷം പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മറയൂർ പൊലീസ് ഇൻസ്‌പെക്ടർ വി ആർ ജഗദീഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.