കട്ടപ്പന: ഇടുക്കി റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോൾ കട്ടപ്പന ഉപജില്ലയുടെ ജൈത്രയാത്ര. 106 മത്സരങ്ങൾ പൂർത്തിയായപ്പോൾ യു.പി വിഭാഗത്തിൽ 78 പോയിന്റും ഹയർസെക്കൻഡറി വിഭാഗത്തിൽ 190 പോയിന്റും നേടിയാണ് കട്ടപ്പന സബ് ജില്ലയുടെ േേരാട്ടം. കട്ടപ്പനയ്ക്ക് തൊട്ടുപിന്നാലെ തൊടുപുഴ സബ് ജില്ലയും നെടുകണ്ടം സബ് ജില്ലയും ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടത്തുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 165 പോയിന്റുമായി തൊടുപുഴ സബ്ജില്ലയാണ് ഒന്നാമത്. 144 പോയിന്റുമായി കട്ടപ്പനയും തൊട്ടുപിന്നാലെയുണ്ട്. യു.പി വിഭാഗത്തിൽ 62 പോയിന്റുമായി കട്ടപ്പന സബ്ജില്ല ഹയർ സെക്കണ്ടറി വിഭാഗത്തിൽ 172 പോയിന്റുമായി അടിമാലിയുമാണ് രണ്ടാം സ്ഥാനത്ത്. സംസ്‌കൃത മേളയിൽ യൂ.പി. വിഭാഗത്തിൽ 89 പോയിന്റുകളുമായും ഹൈസ്‌കൂൾ വിഭാഗത്തിൽ 81 പോയിന്റുമായും കട്ടപ്പനയാണ് ഓവറോൾ ചാമ്പ്യൻമാർ. അറബി കലോത്സവത്തിൽ യൂ.പി. വിഭാഗത്തിൽ 65 പോയിന്റും ഹൈസ്‌കൂൾ വിഭാഗത്തിൽ 90 പോയിന്റും നേടി നെടുങ്കണ്ടം സബ് ജില്ല ഓവറോൾ നേടി. സ്‌കൂളുകളിൽ യൂ.പി. വിഭാഗത്തിൽ 21 പോയിന്റുമായും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 94 പോയിന്റുമായും കൂമ്പൻപാറ ഫാത്തിമമാത ഗേൾസ്
എച്ച്എസ്എസാണ് രണ്ടാം ദിനം മുന്നിൽ നിൽക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 43 പോയിന്റുമായി എംകെഎൻഎം എച്ച്.എസ്. കുമാരമംഗലമാണ് ഒന്നാമത്. യൂ.പി. വിഭാഗത്തിൽ 20 പോയിന്റുമായി കട്ടപ്പന ഓശാനം ഇ.എം.എച്ച്.എസ്.എസും ഹൈസ്‌കൂൾ വിഭാഗത്തിൽ 40 പോയിന്റുമായി എസ.്ജി. എച്ച.്എസ.്എസ്. വാഴത്തോപ്പും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എം.കെ.എൻ.എം. എച്ച്.എസ്. കുമാരമംഗലവുമാണ് രണ്ടാം സ്ഥാനങ്ങളിൽ നിൽക്കുന്നത്. രണ്ടാം ദിനം 11 അപ്പീലുകളാണ് അപ്പീൽ കമ്മിറ്റിയ്ക്ക് ലഭിച്ചത്.