ksu

തൊടുപുഴ:വാളയാറിലെ കുരുന്നുകൾക്ക് നീതി തേടി കെ എസ് യു നടത്തിയ നിയമസഭാ മാർച്ചിൽ പൊലീസ് ഷാഫി പറമ്പിൽ എം എൽ എയും സംസ്ഥാന പ്രസിഡന്റ് .ഉൾപ്പടെയുള്ള കെ എസ് യു നേതാക്കളെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. സമരക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ വിട്ട് നൽകിയിതിന് ശേഷമാണ് സമരക്കാർ പിരിഞ്ഞ് പോയത്.തുടർന്ന് സ്റ്റേഷന് മുൻപിൽ കൂടിയ പ്രതിഷേധ യോഗം ഡി.സി.സി ജന.സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു