sister-and-abina
അബിനയും സിസ്റ്റർ ഷാന്റി വർഗീസും

കട്ടപ്പന: മാപ്പിളപാട്ടോ അറബി പദ്യം ചൊല്ലലോ... അറബികലകൾ ഏതുമാകട്ടെ, പഠിപ്പിച്ച് സമ്മാനം നേടി തരുന്ന കാര്യം ഈ സിസ്റ്ററേറ്റു. കഴിഞ്ഞ 13 വർഷമായി മുതലക്കോടം എസ്.എച്ച്.ജി.എച്ച്.എസിലെ സംഗീത അദ്ധ്യാപികയായ സി. ഷാന്റി വർഗീസ് കുട്ടികളെ മാപ്പിള കലകൾ അഭ്യസിപ്പിക്കുന്നു. സ്‌കൂളിൽ നിന്ന് കലോത്സവത്തിൽ മത്സരിക്കാനെത്തിയ അറുപതോളം കുട്ടികളെ പരിശീലിപ്പിച്ചത് ഷാന്റി സിസ്റ്ററാണ്. സംഗീത സംബന്ധിയായതെന്തും കുട്ടികളെ പരിശീലിപ്പിക്കുന്ന സിസ്റ്റർ മൂവാറ്റുപുഴ നിർമല സ്‌കൂളിൽ നിന്ന് മുതലക്കോടത്ത് എത്തിയത് മുതലാണ് മാപ്പിള കലകളിൽ കൈവച്ച് തുടങ്ങിയത്. സിസ്റ്ററിന്റെ കുട്ടികൾ സംസ്ഥാനതലത്തിലടക്കം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മാപ്പിള കലകൾ അഭ്യസിപ്പിക്കുന്ന മികച്ച ടീച്ചർക്കുള്ള അവാർഡും സിസ്റ്റർക്ക് ലഭിച്ചിട്ടുണ്ട്. ഇത്തവണ സിസ്റ്റർ പരിശീലിപ്പിച്ച അബിന ഹാരീസിന് മാപ്പിളപാട്ടിലും പദ്യംചൊല്ലലിലും രണ്ടാം സ്ഥാനമുണ്ട്. കഴിഞ്ഞതവണ അബിനയ്ക്ക് സംസ്ഥാനകലോത്സവത്തിൽ രണ്ടാം സ്ഥാനമുണ്ടായിരുന്നു.