കട്ടപ്പന: ഏഴ് കൊല്ലമായി ദഫ്മുട്ടിൽ ഈ ചേട്ടന്മാരുടെ അനിയന്മാരോട് മുട്ടി ജയിക്കാനാകില്ല. അതുകൊണ്ട് ഇത്തവണയും ഹയർസെക്കൻഡറി വിഭാഗം ദഫ്മുട്ടിൽ മത്സരിക്കാൻ കാസർഗോഡിന് ഇവർ തന്നെ ഇടുക്കിയിൽ നിന്ന് കല്ലാർ ജി.എച്ച്.എസ്.എസിലെ ഈ ചുണകുട്ടികൾ തന്നെ വണ്ടികയറും. കല്ലാർ സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളായ അബുവിന്റെയും അജാസിന്റെയും പരിശീലനത്തിലാണ് ഇവർ വിജയം കൈവരിക്കുന്നത്. 2010- 11 കാലയളവിൽ ഇവർ സ്‌കൂളിൽ നിന്ന് തനിയെ പഠിച്ച് ദഫ് മത്സരത്തിൽ പങ്കെടുത്തെങ്കിലും വിജയിക്കാനായില്ല. പിന്നീട് അനിയന്മാർക്ക് പരിശീലനം നൽകാൻ ആരംഭിച്ചപ്പോൾ മുതൽ വിജയം കൂടെ തന്നെയുണ്ട്. ഏഴ് വർഷമായി സംസ്ഥാന കലോത്സവത്തിലും ടീമിന് എ ഗ്രേഡാണ്..... അഫ്‌സൽ എ. അനന്തു കൃഷ്ണൻ, അർഷദ്, ഫാസിൽ, ആദിത്യൻ, അസ്‌ലം, ഹരീഷ്, അമൽ, കണ്ണൻ എന്നിവരാണ് ടീമംഗങ്ങൾ.