bestactress
അഞ്ജന

കട്ടപ്പന: യൂട്യൂബിൽ നോക്കി അഭിനയം പഠിച്ച് അരങ്ങിൽ കള്ളൻ കൊച്ചു കൃഷ്ണനായും ഭാര്യ സുമിത്രയായും തകർത്തഭിനയിച്ച റിജോയും അഞ്ജനയുമാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച നടനും നടിയും. കാളിയാർ സെന്റ് മേരീസ് എച്ച്.എസ്.എസ് വിദ്യാർത്ഥികളാണ് ഇരുവരും. ആദ്യമായാണ് സ്‌കൂളിൽ നിന്ന് നാടകമത്സരത്തിനെത്തുന്നത്. യൂട്യൂബിൽ നോക്കി പഠിച്ച 'തുന്നൽ" എന്ന നാടകമാണ് ഇവർ അവതരിപ്പിച്ചത്. കുടുംബ ബന്ധങ്ങളെ തുന്നി ചേർക്കുന്ന കഥ പറഞ്ഞ നാടകം കാണികളുടെ കൈയടി നേടിയിരുന്നു. മികച്ച നടനായ റിജോയ്ക്ക് ഏകാഭിനയത്തിലും ഒന്നാം സ്ഥാനം കിട്ടിയത് ഇരട്ടിമധുരമായി. ഞാറക്കാട് നാലാം ബ്ലോക്കിൽ എ.വി. ജോസ് എൽസി ദമ്പതികളുടെ മകനാണ് റിജോ. കാളിയാർ ചാമക്കാലായിൽ ജോഷി- ബെൽസി ദമ്പതികളുടെ മകളാണ് അഞ്ജന.