അണക്കര : സി.ബി.എസ്.ഇ അഞ്ചാമത് സഹോദയാ കായികമേള അണക്കര മോൺട്‌ഫോർട്ട് സ്‌കൂളിൽ വണ്ടൻമേട് സബ് ഇൻസ്‌പെക്ടർ പി.എസ് നൗഷാദ് ഉദ്ഘാടനം ചെയ്തു. ഇടുക്കി സഹോദയാ പ്രസിഡന്റ് ഫാ.ബിജു വെട്ടുകല്ലേൽ, സെക്രട്ടറിജോസ് പുരയിടം, എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. 27 സ്‌കൂളുകളിൽ നിന്നായി 1150 ൽ പരം കായികതാരങ്ങൾമത്സരിക്കുന്നു. മോൺട്‌ഫോർട്ട് സ്‌കൂളിലെ 400 മീറ്റർ ട്രാക്ക് സൗകര്യമുള്ള ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. വർണപകിട്ടാർന്ന മാർച്ച് പാസ്റ്റിന് സബ് ഇൻസ്‌പെക്ടർ പി.എസ് നൗഷാദ് സല്യൂട്ട് സ്വീകരിച്ചു. ഉദ്ഘാടനസമ്മേളനത്തിന് പ്രിൻസിപ്പാൾ ബ്രദർ ജോസഫ് തോമസ് സ്വാഗതവും ജോസ് പുരയിടം നന്ദിയും പറഞ്ഞു. മത്സരങ്ങൾ നാളെ സമാപിക്കും.