തൊടുപുഴ : താലൂക്കിൽ അനധികൃതമായി എ.എ.വൈ. പി.എച്ച്.എച്ച്. റേഷൻ കാർഡുകൾ കൈവശം വച്ച്‌റേഷൻ സാധനങ്ങൾ വാങ്ങിയ കാർഡുടമകളിൽ നിന്നും 5819 രൂപപിഴ ഈടാക്കി. അനധികൃത കാർഡുമായി റേഷൻ സാധനങ്ങളും മറ്റ് സർക്കാർ ആനുകൂല്യങ്ങളും കൈപ്പെറ്റുന്നവരെ കണ്ടുപിടിക്കാൻ താലൂക്ക് തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.താലൂക്കിൽ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾ ഇനിയും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സപ്ലൈ ആഫീസ് /റേഷൻ കടകൾ/ അക്ഷയകേന്ദ്രങ്ങൾ മുഖാന്തിരം 30 നകം ആധാർ ലിങ്ക് ചെയ്യേണ്ടതാണ്. കൂടാതെ മഞ്ഞ, പിങ്ക് കാർഡുകളിൽ ഒരംഗം മാത്രമുള്ളവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധുക്കൾ മുഖേന റേഷൻ കടയിലോ / താലൂക്ക് സപ്ലൈ ആഫീസിലോ വിവരം അടിയന്തിരമായി അറിയിക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.