പെരുവന്താനം : പെരുവന്താനം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ 9 ന് ശ്രീഭൂതബലി, 10.30 ന് കാവടിയാട്ടം, 12ന് കാവടി അഭിഷേകം, 1 ന് പ്രസാദമൂട്ട്. 5 ന് തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും ചുഴുപ്പ് പന്തലിലേയ്ക്ക്, 6.30 ന് തിരുവാഭരണം ചാർത്തി ദീപാരാധന, സേവ. 7.30 ന് ഗാന നൃത്ത സമന്വയം അവതരണം മുണ്ടക്കയം കലാകേന്ദ്രം. 10 ന് പളളിവേട്ട. വെളളിയാഴ്ച 9ന് ഉഷ: പൂജ വൈകിട്ട് 6 ന് ആറാട്ട് എഴുന്നള്ളിപ്പ് 9 ന് ആറാട്ട് വരവ്. ആറാട്ട് സദ്യ. 10 ന് ഗാനമേള.