തൊടുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളും ഹരിത വാർഡാക്കുവാനുള്ള പി.ജെ ജോസഫ് എം.എൽ.എയുടെ പദ്ധതിയുടെ ഭാഗമായി പൈലറ്റ് വാർഡായ ഇടവെട്ടി പതിനൊന്നാം വാർഡിൽ സർവ്വെ നടത്തി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലാനിക്കൽ എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വാർഡിൽ സർവ്വേ നടത്തി റിപ്പോർട്ട് കൈമാറിയത്.. സർവേക്ക് മുന്നോടിയായി ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ ,ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.