ഇടുക്കി : തടിയമ്പാട് ​-വിമലഗിരി-ശാന്തിഗ്രാം റോഡിൽ തടിയമ്പാട് മുതൽ ടാറിംഗ് പണികൾ തുടങ്ങുന്നതിനാൽ നാളെ മുതൽ 30 ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ടിപ്പർ, ലോറി തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം ഈ കാലയളവിൽ പൂർണ്ണമായും നിരോധിച്ചു.