തൊടുപുഴ: ചൈൽഡ് ലൈൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പൊലീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച റൺ ഫോർ സേഫ് ചൈൽഡ് ഹുഡ് ഫാമിലി കോടതി ജഡ്ജി പോളച്ചൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇടുക്കി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള അദ്ധ്യക്ഷനായിരുന്നു. തൊടുപുഴ ഡിവൈഎസ് പി കെ പി ജോസ് മുഖ്യപ്രഭാഷണം നടത്തി. കൂട്ട ഓട്ടത്തിൽ തൊടുപുഴ കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ, അൽ അസർ ലോ കോളേജ്, എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. കൂട്ടഓട്ടത്തിന് മുന്നോടിയായി അൽ-അസർ ലോ കോളജിലെ കുട്ടികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. മിനി സിവിൽ സ്റ്റേഷൻ മുമ്പിൽ നിന്നും ആരംഭിച്ച കൂട്ടഓട്ടം തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ അവസാനിച്ചു.