കട്ടപ്പന: വേദി ഒന്നിലെ കർട്ടൻ മത്സരാർത്ഥികൾക്ക് മുട്ടൻ പാരയാകുന്നതായി പരാതി. ചൊവ്വാഴ്ച രാത്രി നടന്ന യു.പി വിഭാഗം സംഘനൃത്തത്തിനിടെ ഒരു മത്സരാർത്ഥി കർട്ടനിൽ തട്ടി വീണു. വീണെങ്കിലും മത്സരാർത്ഥി വീണ്ടും എഴുന്നേറ്റ് മത്സരം തുടർന്നു. ഗ്രൂപ്പ് ഐറ്റങ്ങളിൽ കാറ്റത്ത് കർട്ടൻ ആടി മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നാണ് പരാതി.