dharna

ചെറുതോണി: മുടങ്ങികിടക്കുന്ന ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് അദ്ധ്യാപക സംഘടനയായ കെ.ജി. എം.സി.ടി.എയുടെ നേതൃത്വത്തിൽ സൂചനാ സമരവും ധർണയും നടത്തി. മെഡിക്കൽകോളജ് ഡോക്ടർമാരുടെ സൂചനാ സമരത്തിന്റെ ഭാഗമായി ഒ.പി ബഹിഷ്കണവും നടത്തി. ഇടുക്കി മെഡിക്കൽ കോളജിൽ ഇന്നലെ രാവിലെ എട്ടു മുതൽ പത്തുവരെയാണ് ഒ.പി ബഹിഷ്‌കരിച്ചത്. മെഡിക്കൽ കോളജ് പ്രിൻസപ്പൽ ഓഫീസിന് മമ്പിൽ നടത്തിയ ധർണ കെ.യു.എം.സി.ടി.എ യൂണിറ്റ് പ്രസിഡന്റ് ഡോ. ഷീല റാണി ഉദ്ഘാടനം ചെയ്തു.

ശമ്പളപരിഷ്‌കരണമാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ ഡോക്ടർമാർ പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ