മണക്കാട് : ചിറ്റൂർ ജവഹർ മെമ്മോറിയൽ ലൈബ്രറിയുടെ മുൻ പ്രസിഡന്റും മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ചിറ്റൂർ എസ്.എൻ.ഡി.പി ശാഖയുടെ പ്രസിഡന്റുമായിരുന്ന തെക്കേൽ ടി.എൻ ബേബിയുടെ നിര്യാണത്തിൽ ജവഹർ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജേക്കബ്,​ മണക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബി ദിലീപ് കുമാർ,​ എം. മധു,​ ടി.കെ ശശിധരൻ,​ പഞ്ചായത്ത് അംഗങ്ങളായ ജോയി ജോസഫ്,​ റജി ദിവാകരൻ,​ സുജാത രാധാകൃഷ്മൻ,​ ബിനോയി എന്നിവർ സംസാരിച്ചു.