ganeshan

മറയൂർ: രണ്ട് ദിവസമായി കാണാതായ വൃദ്ധന്റെ മൃതദേഹം വനത്തിൽ കണ്ടെത്തി. കാന്തല്ലൂർ കോവിൽക്കടവ് പത്തടിപ്പാലം ഗണേശ (72)ന്റെ മൃതദേഹമാണ് കാന്തല്ലൂറേഞ്ചിലെ റിസർവ്വ വനത്തിലെ ആൽമരങ്ങൾക്കിടയിൽ നിന്നും തിരച്ചിൽ നടത്തിയതിനെ തുടർന്ന് കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെ മുതലാണ് ഗണേശനെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കൾ ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല മുൻപും പലതവണ വീട്ടിൽ നിന്നും മാറിനിന്നിട്ടുള്ളതിനാൽ ബന്ധുവീട്ടിൽ ആയിരിക്കുമെന്ന് കരുതി.
മറയൂർ പൊലീസ് ഇൻസ്‌പെക്ടർ വി ആർ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി അടിമാലി താലൂക്ക് ആശുപതിയിൽ മോർച്ചറിയിൽ എത്തിച്ചു. ഭാര്യ: മാരിയമ്മ.മക്കൾ: : കല്യാണ കുമാർ, ലിസ്സി.