കുമളി:അണക്കരയിൽ ടൂറിസം വകുപ്പ് നിർമ്മിക്കുന്ന ചെക്ക്ഡാമിനെതിരെ ഇന്നലെ തമിഴ്നാട്ടിൽ കർഷകർ പ്രതിഷേധ സമരം നടത്തി. തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട്ടിലേക്കൊഴുകുന്ന തോടിന് കുറുകെ യാ ണ് ചെക്ക്ഡാം നിർമ്മാണം.ചെക്ക്ഡാം നിർമ്മിച്ചാൽ തങ്ങൾ ക്ക് ലഭിക്കുന്ന വെള്ളം ഇല്ലാതാകുമെന്ന് ആരോപിച്ചായിരുന്നു സമരം..കുമളിയിലേക്ക് കടക്കാനുള്ള സമരക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് ശില്പി പെന്നി ക്വക്കിന്റെ കുമളിക്ക് സമീപം ലോവർ ക്യാമ്പിലുള്ള പ്രതിമയുടെ മുന്നിൽ പ്രതിഷേധക്കാർ സമരം നടത്തി മടങ്ങി.