കട്ടപ്പന: പങ്കെടുത്ത മൂന്നിലും ഒന്നാമതെത്തി ജി. ആനന്ദ് കലോത്സവത്തിലെ താരമായി. കലാപ്രതിഭാ പട്ടം ഉണ്ടായിരുന്നെങ്കിൽ അത് ആനന്ദിന് തന്നെ ലഭിക്കുമായിരുന്നു. നാടോടിനൃത്തം, ഭരതനാട്യം, കുച്ചുപുടി എന്നീ ഇനങ്ങളിലാണ് ആനന്ദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ചുവർഷത്തെ നൃത്തപഠനത്തിൽ നിന്നാണ് ആനന്ദ് ഈ നേട്ടം കൈവരിച്ചത്. അമരാവതി ജി.എച്ച്.എസ്.എസ് പത്താംക്ലാസ് വിദ്യാർത്ഥിയാണ്. കുമളി അമ്പലത്തിങ്കൽ ഗണേശൻ- ശുഭലക്ഷ്മി ദമ്പതികളുടെ മകനാണ്.