കട്ടപ്പന: വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലെ പിള്ലേർ വേറെ ലെവലാണെന്ന് അവരുടെ പരിചമുട്ടുകളി കണ്ടവർ ഒന്നടങ്കം പറയും. ഹയർ സെക്കൻഡറി വിഭാഗം പരിചമുട്ട് പരിശീലകനില്ലാതെ യുട്യൂബിൽ നോക്കി പഠിച്ചാണ് മിടുക്കന്മാർ മത്സരിക്കാനെത്തിയത്. ഉപജില്ലയിൽ തഴഞ്ഞിട്ടും അപ്പീലുമായെത്തി ജില്ലയിൽ ഒന്നാംസ്ഥാനം നേടി ഈ ചുണക്കുട്ടികൾ. മത്സരത്തിൽ ചില്ലറ പരിക്കേറ്റങ്കിലും വകവയ്ക്കാതെയായിരുന്നു കളി. എമിൽ ചെറിയാൻ, ബിബിൻ ബിനോയ്, ഡിയോൺ മാത്യൂ, ദേവജിത്ത് സത്യൻ, അലൻ ടോം, മാധവ് സന്തോഷ്, ജിയോ ദേവസ്യ, സ്റ്റിനു എൻ ജോസ് എന്നിവരാണ് ടീമംഗങ്ങൾ.