കട്ടപ്പന: മത്സരശേഷം വിശ്രമമുറിയിലെത്തിയ വിദ്യാർത്ഥിനികൾ തളർന്നു വീണു. എച്ച്.എസ് വിഭാഗം യക്ഷഗാന മത്സരത്തിൽ പങ്കെടുത്ത കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ്.എസിലെ മൂന്നു വിദ്യാർഥിനികളാണ് തളർന്നുവീണത്. വിദ്യാർഥിനികൾ ഉച്ചയ്ക്ക് മുമ്പ് വേഷം കെട്ടിയിരുന്നു. ഇതു കാരണം ഭക്ഷണം കഴിക്കാനായിരുന്നില്ല. മത്സരം തുടങ്ങാനും ഏറെ വൈകി. ഭാരമുള്ള കിരീടം ചൂടിയുള്ള അവതരണം കൂടി അയതോടെ വിദ്യാർത്ഥികൾക്ക് തലചുറ്റുകയായിരുന്നു. ഉടൻ തന്നെ അദ്ധ്യാപകരും സംഘാടക സമിതി അംഗങ്ങളും ചേർന്ന് വിദ്യാർഥിനികളെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.