തൊടുപുഴ : എൻ.ജി.ഒ യൂണിയൻ ജില്ലാ കലാവേദിയായ കനലിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. വയലാർ അവാർഡിനർഹമായ വി.ജെ. ജെയിംസിന്റെ നിരീശ്വരൻ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചർച്ച നടന്നത്. കട്ടപ്പന ട്രൈബൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക ചർച്ച പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മോബിൻ മോഹനനും കെ.ആർ രാമചന്ദ്രനും പ്രതികരണം നടത്തി സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എസ്.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.