ഇടുക്കി : കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ വാർഷിക സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 25ന് ഉച്ചകഴിഞ്ഞ് 2.30ന് തൊടുപുഴ ജോയാൻസ് റീജൻസിയിൽ നടക്കും. പി.ജെ. ജോസഫ് എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.എൻ.ബാബു അദ്ധ്യക്ഷത വഹിക്കും. ഭക്ഷണ ഉല്പാദന വിതരണ മേഖലയിലുള്ളവർക്കായി നടത്തിയ ഫോസ്സ്റ്റാക്ക് ട്രെയിനിംഗ് കോഴ്സ് പാസായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ പ്രഫ. ജെസ്സി ആന്റണി നിർവ്വഹിക്കും. കാഡ്സ് പ്രസിഡന്റ് കെ.ജെ. ആന്റണി കണ്ടിരിക്കൽ, അസി. ഫുഡ് സേഫ്റ്റി ഓഫീസർ ബെന്നി ജോസഫ്, ജില്ലാ എൻവെയൺമെന്റ് ഓഫീസർ എബി വർഗീസ് എന്നിവർ മുഖ്യാതിഥികളായി സംസാരിക്കും. ഫുഡ് ഓഫീസർ ഷംസിയ, ജില്ലാ രക്ഷാധികാരി അബ്ദുൾ ഖാദർ ഹാജി, കെ. എച്ച്. ആർ. എ ഭാരവാഹികളായ പ്രവീൺ വി., ജയൻ ജോസഫ്, സന്തോഷ് പാൽകോ, പി.എം. സജീന്ദ്രൻ, എം.എസ്. അജി, മുഹമ്മദ് ഷാജി, കെ.എ. അലിക്കുഞ്ഞ്, പി.കെ. മോഹനൻ, ആർ. ബാലകൃഷ്ണൻ, സി.എം. ബഷീർ, കെ.കെ. നാവൂർഖനി, പ്രശാന്ത് കുട്ടപ്പാസ്, സജി പോൾ, പി.എ. പോളി, സുപ്പു റോയൽ തുടങ്ങിയവർ സംസാരിക്കും.കെ. എച്ച്. ആർ. എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജെ. ചാർളി നിരീക്ഷകനായും സംസ്ഥാന സെക്രട്ടറി കെ.എം. രാജ റിട്ടേണിംഗ് ഓഫീസറായും ഭാരവാഹികളെ തെരഞ്ഞെടുക്കും.