അണക്കര: മോൺട്‌ഫോർട്ട് സ്‌കൂളിൽ രണ്ടു ദിവസമായി നടന്നുവന്ന ഇടുക്കി സഹോദയാ സി.ബി. എസ്.ഇ കായിക മേള സമാപിച്ചു. 236 പോയിന്റോടെ തൂക്കുപാലം വിജയമാതാ പബ്ളിക് സ്‌കൂൾ ചാമ്പ്യൻമാരായി. 172 പോയിന്റോടെ അണക്കര മോൺട്‌ഫോർട്ട് സ്‌കൂൾ രണ്ടാം സ്ഥാനവും 97 പോയിന്റോടെ നെടുംങ്കണ്ടം ഹോളിക്രോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുസുമം സതീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ കൺവീനർ ബ്രദർ ജോസഫ് തോമസ്, കോ- ഓഡിനേറ്റർ ശ്രി ബേബി ജോസ്, ഫാദർ ഷൈൻ,ജോയി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പാൾ റജീന ഫെൻ സ്വാഗതവും സെക്രട്ടറി ജോസ് പുരയിടം നന്ദിയും പറഞ്ഞു.