തൊടുപുഴ: പ്രളയവും കാലാവസ്ഥ വ്യതിയാനവും നിമിത്തം ഉൽപാദന തകർച്ച നേരിടുന്ന ഇടുക്കി ജില്ലയിലെ ഏലം കൃഷിയെ സമഗ്രമായി പുനരുദ്ധരിക്കുനത്തിന് ഏലം ക്ലസ്റ്റർ ആയി പ്രഖ്യാപിക്കുമെന്നു കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ അറിയിച്ചതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്പാദനം, വിപണനം, വിലസ്ഥിരത എന്നിയ്ക്കായി സമഗ്ര പദ്ധതിയാണ് ക്ലസ്റ്ററിലൂടെ നടപ്പാക്കുന്നത്. ഇപ്പോൾ ഏലത്തിനു മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പ്പാദന ക്ഷമത കുറഞ്ഞു വരുന്നു. വില നിലനിർത്താൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നും ഇറക്കുമതി തീരുവ വർപ്പിക്കണമെന്നും വിദേശ രാജ്യങ്ങളിൽ നിന്നും കള്ളക്കടത്തായി ഏലം ഇൻഡ്യയിൽ എത്തിച്ചേരുന്നത് തടയുന്നതിന് സത്വര നടപടി സ്വീകരിക്കനമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി അറിയിച്ചു.