കാൽനട യാത്രക്കാരും ബൈക്ക് യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്
മറയൂർ: മറയൂർ - കോവിൽക്കടവ് റോഡിലൂടെ അപകടരമായി രീതിയിൽ മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുന്ന തരത്തിൽ പാഞ്ഞ വനം വകുപ്പിന്റെ ജീപ്പ് നാട്ടുകാർ തടഞ്ഞു നിർത്തി.
മറയൂർ- കോവിൽക്കടവ് റോഡിൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം . മറയൂർ ഭാഗത്ത് നിന്ന് കോവിൽക്കടവിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നേരെ പാഞ്ഞ വനം വകുപ്പിന്റെ ജീപ്പ് ഇടിക്കാതെ പലരും തലനാരിഴക്കാണ് രക്ഷപെട്ടത്. എതിരെ വന്ന മറയൂർ സ്വദേശിയുടെ ബൈക്കിന് ഇടിച്ച് തെറിപ്പിക്കേണ്ടതായിരുന്നു അപകടത്തിൽ നിന്നും രക്ഷപെട്ട ഇവർ പിന്തുടർന്ന് വനം വകുപ്പിന്റെ ജീപ്പ് തടഞ്ഞു നിർത്തിയപ്പോഴാണ് വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീപ്പിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി മനസ്സിലാക്കിയത്.
അമിതമായി മദ്യപിച്ച വാഹനം ഓടിച്ച് ഡ്രൈവറെ തടഞ്ഞു നിർത്തി മറയൂർ പൊലീസിനെ വിവരം അറിയിച്ചു. വനം വകൂപ്പിന്റെ വാഹനവും ഡ്രൈവറെയും പൊലീസിന് കൈമാറി. വാഹനത്തിന്റെ ഡ്രൈവർ വനം വകുപ്പിലെ ജീവനക്കാരനുമായ ബിനുവിനെതിരെ മറയൂർ പൊലീസ് കേസെടുത്തു