കുമളി: കുമളി ശാഖയോഗത്തിലെ കമാരനാശൻ കുടുംബ യോഗത്തിന്റെ വാർഷിക പൊതുയോഗം നാളെ നടക്കും.രാവിലെ 9.30ന് ചെയർമാൻ മനീഷ് പുള്ളിന്താനത്തിന്റെ അദ്ധ്യക്ഷതയിൽ തേക്കുംകാനം തങ്കപ്പന്റെ വസതിയിൽ ചേരുന്ന യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.പി.ബിനു മുഖ്യ പ്രഭാഷണം നടത്തും.
. കുടുംബ ഭദ്രത എന്ന വിഷയത്തെ പറ്റി കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷും ഗുരുദേവനും കുമാരനാശൻ എന്ന മതപ്രഭാഷണം രഹ്ന പ്രിജിമോനും നടത്തും. കുമളി ശാഖയോഗം പ്രസിഡന്റ് ബെൽഗി ബാബു, വൈസ് പ്രസിഡന്റ്ര പുഷ്‌ക്കരൻ മണ്ണാറത്തറയിൽ, സെക്രട്ടറി സജിമോൻ, യൂണിയൻ കമ്മറ്റി അംഗം ഇ.എൻകേശവൻ, യൂണിയൻ കമ്മറ്റി അംഗം പി.എൻ.രാജു, യൂണിയൻ വനിതാ സംഘം നിയുക്ത സെക്രട്ടറി ലതാ മുകുന്ദൻ, കുമളി വനിതാ സംഘം പ്രസിഡന്റ് ലളിതമ്മ അപ്പു, സെക്രടറി ജയാ ഷാജി, കേന്ദ്ര കമ്മറ്റി അംഗം തങ്കമ്മ രാമൻകുട്ടി ,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനീഷ് കണ്ണം തറ, സെക്രട്ടറി പ്രശാന്ത് കാഞ്ഞിര കാട്ടിൽ തുടങ്ങിയവർപ്രസംഗിക്കും. കുടുംബയോഗം കൺവീനർ കമലമ്മ തങ്കപ്പൻ പ്രവർത്തന റിപ്പോർട്ടും വൈസ്.ചെയർമാൻ എം.എസ്.അശോകൻ സ്വാഗവും ബിനു എം.ആർ നന്ദിയും പറയും .തുടർന്ന് കുടുംബ അംഗങ്ങളുടെ കലാകായിക പരിപാടികൾ നടത്തും.