സ്വരാജ് : സ്വരാജ് സയൺ പബ്ളിക് സ്കൂളിൽ നിന്നും ജില്ലാ കായിക മേളയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി. ആരോമൽ ജെയ്മോൻ ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹനായി. വിവിധ ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിക്കൊണ്ട് സയണിലെ മറ്റ് പ്രതിഭകൾ തങ്ങളുടെ മികവ് തെളിയിച്ചു. മാനേജർ ഫാ. ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കൽ , പ്രിൻസിപ്പൽ ഫാ. ജെയിംസ് കരിമാങ്കൽ എന്നിവർ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി. പങ്കെടുത്ത എല്ലാ കുട്ടികളെയും പരിശീലനം നൽകിയവെയും അനുമോദിച്ചു.