കുടയത്തൂർ : എസ്.എൻ.ഡി.പി യോഗം കുടയത്തൂർ ശാഖയിൽ 15​ാമത് കുടുംബയോഗ സംഗമവും ഗുരുദേവ പ്രഭാഷണവും 24 ന് രാവിലെ 9 ന് കാഞ്ഞാർ ടി.കെ.എം.എം ഹാളിൽ നടക്കും. 9 ന് ഗുരുസ്മരണ,​ ക്ഷേത്രം മേൽശാന്തി കെ.എം മഹേഷ് ഭദ്രദീപം തെളിയിക്കും. 9.30 ന് കുടുംബയോഗ സംഗമം നടക്കും. ശാഖാ പ്രസിഡന്റ് ടി.എൻ രാജന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ വി .ജയേഷ്.ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ.സോമൻ മുഖ്യപ്രഭാഷണം നടത്തും. 10 മുതൽ ഗുരുധർമ്മം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ബിജു പുളിയ്ക്കലേടത്ത് ഗുരുദേവ പ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ഷാജി കല്ലാറയിൽ , ക്ഷേത്രം മാനേജർ കെ.ജി ശിവൻകുഞ്ഞ്,​ വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് പ്രെമി രാജീവ്,​ കുമാരി സംഘം തൊടുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് അശ്വതി സോമൻ,​ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശരത്.സി.എസ്,​ മാതൃസമിതി പ്രസിഡന്റ് സരോജിനി ശേഖരൻ എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി പി.കെ അജി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് കെ.പി സത്യദേവൻ നന്ദിയും പറയും. തുടർന്ന് പ്രസാദഊട്ട് .