നെടുങ്കണ്ടം : നെടുങ്കണ്ടത്ത് മൂന്നിടത്തായുണ്ടായ വാഹനാപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ രണ്ട്‌പേരെ കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കരടി വളവ്, പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ, തൂക്കുപാലം വെസ്റ്റ്പാറ എന്നിവിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിലാണ് ആറ് പേർക്ക് പരിക്കേറ്റത്..കരടി വളവിൽകാറും ബൊലോറയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബാലഗ്രാം പ്ലാവിളയിൽജിജു ലോറൻസ്, മാവടി ഏറത്തുമുട്ടത്തുകുന്നേൽ എബ്രഹാം, എഴുകുംവയൽ ആനകല്ലിൽ ജോസഫ് എന്നിവർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ലോറന്സിനേയും എബ്രഹാമിനേയും കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിന് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. നെടുങ്കണ്ടം മടിക്കാക്കുഴിയിൽ ജോർജ്ജ് ജോസഫ്, നെടുങ്കണ്ടം പള്ളിവാതുക്കൽ ശ്രീക്കുട്ടൻ എന്നിവർക്കാണ് ഈ അപകടത്തിൽ പരുക്കേറ്റത്. ഇരുവരും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. തൂക്കുപാലം വെസ്റ്റുപാറയിൽ ബൊലേറോയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരുക്കേറ്റു. രാമക്കൽമേട് കുരുവിക്കാനം പുറവൻ വീട്ടിൽ ആതിരാ മോഹൻദാസിനാണ് പരുക്കേറ്റത്. ആതിരയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.