മറയൂർ: എടക്കടവ് ഭാഗത്ത് നെൽപ്പടങ്ങൾ കാട്ടുപന്നികൾ നശിപ്പിച്ചു രണ്ടര ഏക്കർ വരൂന്ന നെൽകൃഷിയുടെ ഭൂരിഭാഗം പ്രദേശങ്ങളും കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നിയുടെ ആക്രമണത്തിൽ നശിച്ചു.. എടക്കടവ് സ്വദേശി ആർ പാണ്ടിയുടെ നെൽകൃഷിയാണ് നശിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് സമീപത്തുള്ള കൃഷിയിടത്തിലാണ് കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് . മൂന്ന് വർഷം മുൻപ് വരെ കവുങ്ങ് ഉൾപ്പെടെയുള്ള വിളകളാണ' കൃഷിചെയ്തിരുന്നത് ഇവയെല്ലാം കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചതിനെ തുടർന്നാണ് കർഷകർ ഹൃസ്വകാല വിളകളിലേക്ക് നീങ്ങിയത്.
കാട്ടാന ശല്യത്തിന് കുറവ് വന്നതിന്റെ ആശ്വാത്തിലായിരുന്നു കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ് കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം. വന്യ മൃഗശല്യംനേരിടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം