ഇടുക്കി ഗവൺമെന്റ് മെഡിക്കൽകോളേജിൽ അടുത്ത അദ്ധ്യയന വർഷം പ്രവേശനം സാധ്യമാകത്തക്കവിധം നടപടിവേഗത്തിലാക്കണമെന്ന് അഭ്യർത്ഥിച്ച്‌റോഷി അഗസ്റ്റിൻ എം.എൽ.എ. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്ത് നൽകി.നീ രണ്ട് അധ്യയന വർഷങ്ങളിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 50 വിദ്യാർത്ഥികളുടെ ബാച്ച് രണ്ട് വർഷം പഠനം നടത്തിയിരുന്നു. ഇതിനാവശ്യമായഡോക്ടർമാരുടെയും ഇതര ജീവനക്കാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തിയിട്ടുള്ളതുമാണ്. എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതമൂലം 2016-ൽ വിദ്യാർത്ഥികളെ സംസ്ഥാനത്തെ ഇതര മെഡിക്കൽകോളേജുകളിലേക്ക് മാറ്റുകയുംഡോക്ടർമാരെയും ജീവനക്കാരെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പുതിയ അദ്ധളയന വർഷത്തിൽ പ്രവേശനം സാധ്യമാക്കത്തക്കവിധം നടപടികൾ പൂർത്തിയാക്കുമെന്ന് . ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി മെഡിക്കൽ കൗസിൽ ഓഫ് ഇന്ത്യയുടെ ആദ്യഘട്ടപരിശോധന ഡിസംബർ മാസം നടത്തുമൊണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. മെഡിക്കൽകോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി 300 കിടക്കകളുള്ള ആശുപത്രിബ്ലോക്ക്‌ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും അപര്യാപ്തത അടിയന്തിരമായി പരിഹരിക്കേണ്ടതായിട്ടുണ്ട്്. 99 അദ്ധ്യാപക തസ്തിക നികത്തേണ്ടിടത്ത് 74 അദ്ധ്യാപകരെയാണ് നിയമിച്ചിട്ടുള്ളത്. 175നഴ്‌സിംഗ് സ്റ്റാഫുകളെ ആവശ്യമെന്നിരിക്കെ 61 ജീവനക്കാരും 99 പാരാമെഡിക്കൽ സ്റ്റാഫ് ആവശ്യമെന്നിരിക്കെ 26 സ്ഥിരം ജീവനക്കാരും 11 താല്ക്കാലിക ജീവനക്കാരും മാത്രമാണ് നിലവിലുള്ളത്.

നിലവിലുള്ള ആശുപത്രി കെട്ടിടത്തിൽ 230 കിടക്കകളാണ് ക്രമീകരിക്കാനാകുന്നത്. ഇതോടൊപ്പം പുതുതായി നിർമ്മാണം നടന്നുവരുന്ന ഹോസ്പിറ്റൽബ്ലോക്ക് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ 72 കിടക്കകൾ കൂടി ക്രമീകരിക്കാനാകും. കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലെത്തിയെങ്കിലും നിർവ്വഹണ ഏജൻസിക്ക്‌പേയ്‌മെന്റ് വൈകുതുമൂലം നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണ്.

അക്കാദമിക്ക്‌ബ്ലോക്ക്, വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ജീവനക്കാർക്കും ആവശ്യമായ താമസസൗകര്യം ഒരുക്കുതിനുള്ളഹോസ്റ്റലുകൾ എന്നിവയുടെ നിർമ്മാണവും പാതിയിൽ നിലച്ചിരിക്കുകയാണ്. ഇത് അടിയന്തിരമായി പരിഹരിക്കുതിനും ലാബ്, ലൈബ്രറി സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കുറഞ്ഞ കാലയളവിനുള്ള നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട് .മെഡിക്കൽ കൗസിൽ ഓഫ് ഇന്ത്യയുടെ പരിശോധന അനുകൂലമായി ലഭിക്കുന്നതിന് നിർമ്മാണ പ്രവർത്തനങ്ങൾവേഗത്തിൽ പൂർത്തീകരിക്കുതിനുംഡോക്ടർ-ഇതര ജീവനക്കാരുടെ ഒഴിവുകൾ നികത്തുതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചാണ് എം.എൽ.എ. കത്ത് നൽകിയത്.