മറയൂർ: മറയൂരിലെ ജനവാസ കേന്ദ്രമായ പട്ടം കോളനിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കോളനിയിലെ ഏദൻ കൺസ്ട്രക്ഷൻ കമ്പനിയുടെ സമീപത്തുള്ള കരിമ്പിൻ തോട്ടത്തിലാണ് രാവിലെ എട്ടരയോടെ കരിമ്പ് വെട്ടാൻ എത്തിയ തൊഴിലാളികൾ പാമ്പിനെ കണ്ടത്.
ജനവാസ കേന്ദ്രമായതിനാൽ തൊഴിലാളികൾ വനംവകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നാച്ചിവയൽ സ്റ്റേഷനിലെ വാച്ചർ സെൽവരാജ് , ഡെപ്യുട്ടി റെയിഞ്ചർ കെ വി ഫിലിപ്പ് എന്നിവർ എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്.
പിടികൂടിയ പെരുമ്പാമ്പിനെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ഒൻപത് കിലോമീറ്റർ അകലയുള്ള ജല്ലിമല മണ്ടയോട്ടി മായവിമല ഭാഗത്ത് തുറന്നു വിട്ടു. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ജനവാസ മേഖലയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നത്.