കുമളി:കുമളി ഗ്രാമപഞ്ചായത്ത്ആറ് ലക്ഷം ചെലവഴിച്ച് അട്ടപ്പള്ളം 15 വാർഡിൽ നിർമ്മിച്ച ഗ്രാമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 ന് പഞ്ചായത്ത് പ്രസിഡന്റ് ഷിബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലിസ് സണ്ണി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വിജയകുമാരി ഉദയസുര്യൻ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു, സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ഹൈദ്രോസ് മീരാൻ
സുമയ്യാ സഹീർ, ജെസി റോബിൻ, വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്ന് വാർഡ് മെമ്പർ ബിജു ദാനിയേൽ അറിയിച്ചു.