അറസ്റ്റിലായത് അഞ്ച് വർഷത്തന്ശേഷം നാട്ടിൽ എത്തിയപ്പോൾ
ചെറുതോണി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഇരുപതോളം പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടി വിദേശത്തേയ്ക്ക് കടന്ന പ്രതിയെ പൊലീസ് പിടികൂടി. നെടുങ്കണ്ടം പുഷ്പ കണ്ടം മേലേടത്ത് അബ്ദുൾ ജലീൽ (45) ആണ് എസ് ഐ മുരുകന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ നെടുങ്കണ്ടത്ത്നിന്നും കസ്റ്റഡിയിലെടുത്തത്. പാറേമാവ് ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന ഇയാൾ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 2013, 14 കാലഘട്ടത്തിലാണ് പണം തട്ടിയത്. വിവിധ ഡിപ്പാർട്ട് മെന്റ് കളിലെ അപ്പോയിമെന്റുകൾ നിർമ്മിച്ച് നൽകി പണം വാങ്ങിയ ശേഷം ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർ മാരായ ജീനു ആർ, ബൻസിലിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഡബ്ല്യൂ പി സി റഷീദ എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇടുക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.