suresh


രാജാക്കാട് : ആനയിറങ്കലിന് സമീപം ചന്തപ്പാറ എസ്. വളവിൽ ബൈക്കും പിക്ക് അപ്പ് ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ആനയിറങ്കൽ ശങ്കരപാണ്ടിമെട്ട് സുരേഷ് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിങ്ങ്‌രാജിനാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം നടന്നത്. ഇരുവരും എസ്.വളവ് ഭാഗത്തെ
ഏലത്തോട്ടത്തിൽ പണിക്ക് പോകുന്നതിനിടെ ദേശീയപാതയുടെ പണിക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകുന്ന പിക്ക് അപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘതത്തിൽ സുരേഷിനും സിങ്ങ്‌രാജിനും തലയിലും മുഖത്തും, നെഞ്ചിലുംഉൾപ്പെടെ സാരമായി പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഇവരെതേനി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മാരകമായി പരിക്കേറ്റ സുരേഷ്
ചികിൽസക്കിടെ മരിക്കുകയായിരുന്നു. സംസ്ക്കാരം നടത്തി.ജാൻസിയാണ് ഭാര്യ. ശ്രുതി , സുമൻ , സുഭിക്ഷ എന്നിവർ മക്കളാണ്.