കോടിക്കുളം: എസ്.എൻ.ഡി.പി യോഗം കാളിയാർ ശാഖയിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അധികാരമേറ്റു. തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ് പുതിയ ഭരണസമിതിയംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ യൂണിയൻ സെക്രട്ടറിയും കാളിയാർ ശാഖയുടെ അഡ്മിനിസ്‌ട്രേറ്ററുമായ വി.എൻ. മാധവൻ ചടങ്ങിൽ അധ്യക്ഷനായി. ഫൽഗുനൻ കല്ലംമായ്ക്കൽ (പ്രസിഡന്റ്), ഒ.ആർ. ബാലൻ (വൈസ് പ്രസിഡന്റ്), രാജു.എം.ജി. (സെക്രട്ടറി) എന്നിവരും ശാഖാ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.