ഇടുക്കി: ജില്ലയിലെ വണ്ടൻമേട് പഞ്ചായത്തിൽ ശാസ്തനട വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 17ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 28നും സൂക്ഷ്മ പരിശോധന 29നും ആണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ രണ്ട്. ഡിസംബർ 18ന് രാവിലെ 10 മുതൽ വോട്ടെണ്ണൽ നടത്തും.