ഇടുക്കി: സംസ്ഥാന റോളർ സകേറ്റിംഗ് ചാമ്പ്യൻഷിപ്പിന് അടിമാലി വിശ്വദീപ്തി സ്‌കൂളിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നായി 105 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. അണ്ടർ 19 സീനിയർ വിഭാഗം ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിങ്ങനെ തിരിച്ചാണ് മത്സരം. വിജയികൾക്ക് കർണാടകയിൽ നടക്കുന്ന 65-ാമത് ദേശീയ സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിശ്വദീപ്തി സ്‌കൂൾ അങ്കണത്തിൽ നടന്ന ഉദ്ഘാടനം പഞ്ചായത്തംഗം തമ്പി ജോർജ് നിർവഹിച്ചു. ഡി.ജി.ഇ ജോയിന്റ് ഡയറക്ടർ ചാക്കോ ജോസഫ്, സംസ്ഥാന റോളർ സ്കേറ്റിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബി.ബി.എൻ റെഡി, ജില്ലാ കോർഡിനേറ്റർ ഷിജു കെ.എസ്, ജില്ലാ സ്‌കൂൾ മാനേജർ ഫാ. വർഗീസ് കുഴികണ്ണിയിൽ എന്നിവർ പങ്കെടുത്തു.