polachan

തൊടുപുഴ: തൊടുപുഴയിൽ ദീനദയാ സേവ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഫാമിലി കൗൺസിലിംഗ് സെന്റർ കുടുംബകോടതി ജഡ്ജ് പി.സി.പോളച്ചൻ ഉദ്ഘാടനം ചെയ്തു ട്രസ്റ്റ് ചെയർമാൻ പി.എൻ.എസ്.പിള്ള അദ്ധ്യക്ഷനായി. ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ പ്രൊഫ. ജോസഫ് അഗസ്റ്റിൻ,സോഫി ജേക്കബ്ബ്, ആർ.അജി, കെ.ഗോപാലകൃഷ്ണൻ, കെ.പി.വേണഗോപാൽ എന്നിവർ സംസാരിച്ചു.തുടർന്ന് മനസ്സ്, ആരോഗ്യം, സന്തോഷം: വെല്ലുവിളികൾ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഡോ.മാത്യു കണമല ക്ലാസ്സും നയിച്ചു. കോലാനി ഗോകുലം ബാലഭവൻ കേന്ദ്രീകരിച്ചാണ് പുതിയ ഫാമിലി കൗൺസിലിംഗ് സെന്ററിന്റെ പ്രവർത്തനം നടക്കുക.