തൊടുപുഴ: സ്‌കൂൾ വിദ്യാർത്ഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാതലത്തിൽ ജില്ലയിലെ സമാന സാഹചര്യം ചൂണ്ടിക്കാട്ടി നിവേദനം നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെത്തിയപ്പോൾ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, ഭാരവാഹികളായ ഉമ്മർ ഫാറൂഖ്, വിഷ്ണു ദേവ് , മോബിൻ മാത്യു, ബിലാൽ സമദ്, സജിൻ സന്തോഷ്, റമിൻ രാജൻ എന്നിവരെ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മുട്ടം ജയിലിലെത്തി സന്ദർശിച്ചു.